EntertainmentNews
താന്‍ എപ്പോഴും പത്താക്ലാസ് സര്‍ട്ടിഫിക്കറ്റ് പഴ്‌സില്‍ കൊണ്ടു നടക്കാറുണ്ടെന്ന് റിമി ടോമി; കാരണം ഇതാണ്
മലയാളികളുടെ പ്രിയ താരമാണ് ഗായികയും നടിയും അവതാരകയും ഒക്കെയായ റിമി ടോമി. താരത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകാറുണ്ട്. ജീവിതത്തില്‍ ഏറ്റവും കഷ്ടപ്പെട്ടത് പഠിക്കാനാണെന്നും അതുകൊണ്ടുതന്നെ പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് പേഴ്സില്‍ കൊണ്ട് നടക്കാറുണ്ടെന്നുമാണ് റിമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലാണ് റിമിയുടെ വെളിപ്പെടുത്തല്‍.
കുട്ടികളോട് ഒരുപാട് പഠിക്കാനുണ്ടെന്ന കാര്യം പറഞ്ഞ് അവരുടെ മനസ് മടുപ്പിക്കരുതെന്നും അവര്‍ സ്വയം പഠിക്കട്ടെ എന്നും പഠിച്ച് വലുതായി ജോലിയൊക്കെ കിട്ടി കഴിയുമ്പോള്‍ അവര്‍ക്ക് കഷ്ടപ്പെട്ടു പഠിച്ചതിന്റെ വില മനസിലാകുകയും ചെയ്യുമെന്നു റിമി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News