Entertainment
ഫെമിനിസ്റ്റ് ആയതുകൊണ്ട് ഇഷ്ടമല്ലെന്ന് കമന്റ്; കിടിലന്‍ മറുപടിയുമായി റിമ
മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. തന്റെ നിലപാടുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. പുത്തന്‍ ചിത്രങ്ങളും റിമ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഒരാള്‍ കുറിച്ച കമന്റും അതിന് നടി നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
”ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോളില്ല. ഫെമിനിസ്റ്റായതുകൊണ്ട്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് റിമ നല്‍കിയത്. ”ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് എന്റെതായ വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിലേറ്റവും പ്രധാനപ്പെട്ടതും” എന്നായിരുന്നു റിമയുടെ മറുപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News