‘രാത്രി ഡിന്നറിന്’ പോകാത്തതിന്റെ പേരില്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്; തുറന്ന് പറച്ചിലുമായി റിച്ച
ബോളിവുഡ് താരം റിച്ച ഛദ്ദയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാകുന്നു. പിങ്ക്വില്ലയുമായുള്ള അഭിമുഖത്തിലാണ് തനിക്കും ലൈംഗീക ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി തുറന്നു പറഞ്ഞത്. കരിയറിന്റെ ആദ്യ കാലത്തു മുതല്‍ ഒരു അറിയപ്പെടുന്ന നടിയായിട്ടു കൂടി പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും നടി പറഞ്ഞു.
‘രാത്രി ഡിന്നറിന്’ പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ ‘ഡിന്നറിന്’ പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്” റിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു. ‘അഗ്നിപാത്ത്’ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ അമ്മയായി അഭിനയിക്കാനും തന്നെ ഒരു കാസ്റ്റിംഗ് ഏജന്റ് വിളിച്ചിരുന്നതായും റിച്ച പറഞ്ഞു. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത പങ്കയാണ് റിച്ചയുടെ പുതിയ ചിത്രം. കങ്കണയോടോപ്പം പ്രധാന വേഷത്തിലാവും റിച്ചയെത്തുക. ചിത്രം 2020 ജനുവരി 24 ന് റിലീസ് ചെയ്യും.