EntertainmentNews
ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാകുന്നു
ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാകുന്നു. മുംബൈ മിറര്‍ പുറത്ത് വിട്ട വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നടന്‍ അലി ഫസലും റിച്ചയുമാണ് ഒന്നിക്കാന്‍ പോവുന്നത്. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് അലിയും റിച്ചയും. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുകയാണ്. ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News