KeralaNews

പഴനിമല മുരുക ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

പഴനി: കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കു പ്രവേശനമില്ല.

റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവർക്കു വൈകിട്ടു 7.45 വരെയും, നടന്നു മല കയറുന്നവർക്ക് 8 വരെയും ദർശനം ലഭിക്കും. രോഗികളും ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ദർശനം ഒഴിവാക്കണം. മൊട്ടയടിക്കൽ ചടങ്ങു നടത്താൻ 5 പേരിൽ കൂടുതൽ പേർ ഒത്തുചേരുന്നതിനും വിലക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker