Home-bannerKeralaNewsRECENT POSTS
സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയ്ക്ക് സാക്ഷാത്കാരം; കേരള ബാങ്ക് രൂപീകരണത്തിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്കിന്റെ അംഗീകാരം. നവംബര്‍ ഒന്നിന് കേരളാ ബാങ്ക് യാഥാര്‍ഥ്യമാകും. ഇതുസംബന്ധിച്ച ആര്‍ബിഐയില്‍നിന്നുള്ള അനുമതി കത്ത് സര്‍ക്കാരിനു ലഭിച്ചു.
വലിയ പ്രതിസന്ധികളെ മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ നേടിയത്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. 13 ജില്ലാ ബാങ്കുകളും ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് സര്‍ക്കാര്‍ ഇതിനെ മറികടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News