BusinessNationalNews

റെനോ കാറുകൾക്ക് 1.30 ലക്ഷം രൂപ വരെ വിലക്കിഴിവ്

ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ (Renault India) അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകൾക്കും മാർച്ച് മാസത്തിൽ കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിക്ക് ഏറ്റവും ഉയർന്ന ഓഫർ ലഭിക്കുമ്പോൾ, ട്രൈബർ എംപിവിയുടെ MY2021, MY2022 എന്നിവയിൽ ആകർഷകമായ ഓഫറുകളുണ്ട് എന്ന് കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡൽ തിരിച്ചുള്ള ഓഫറുകൾ.

റെനോ കിഗർ
ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഈ കോംപാക്റ്റ് എസ്‌യുവിക്ക് 55,000 രൂപ വരെ ലോയൽറ്റി ബോണസ് ലഭിക്കും. ഇതുകൂടാതെ, കിഗർ 10,000 രൂപ വരെ കോർപ്പറേറ്റ് കിഴിവോടെയും 5,000 രൂപ വരെ ഗ്രാമീണ ആനുകൂല്യത്തോടെയും വാങ്ങാം. ലോയൽറ്റി ഓഫറുകളിൽ മാത്രമേ താഴ്ന്ന RXE ട്രിം ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

റെനോ ട്രൈബർ
റെനോ ട്രൈബര്‍ എംപിവി (Renault Triber MPV) യുടെ MY2021, MY2022 മോഡലുകൾക്ക് 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും (RXE ഒഴികെ), 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്. ട്രൈബറിന് എല്ലാ വേരിയന്റുകൾക്കും സാധാരണ 5,000 രൂപ ഗ്രാമീണ കിഴിവ് ലഭിക്കുന്നു.

കഴിഞ്ഞ മാസമാണ് റെനോ ട്രൈബർ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടത്. ഈ അവസരത്തിന്റെ സ്‍മരണയ്ക്കായി, കാർ നിർമ്മാതാവ് എംപിവിയുടെ ലിമിറ്റഡ് എഡിഷൻ (എൽഇ) പതിപ്പ് അവതരിപ്പിച്ചു. ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഷേഡിൽ ഇത് ലഭ്യമാണ്, മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു.  44,000 രൂപ വരെ ലോയൽറ്റി ബോണസോടെയാണ് ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്.

റെനോ ക്വിഡ്
ക്വിഡ് ബജറ്റ് ഹാച്ച്ബാക്ക് MY2021 ലും MY2022 ലും സ്വന്തമാക്കാം. മോഡലിന്‍റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവും 15,000 രൂപ (1.0 ലിറ്റർ പതിപ്പ്), 10,000 രൂപ (0.8 ലിറ്റർ പതിപ്പ്) വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. അതേസമയം, കോർപ്പറേറ്റ്, ഗ്രാമീണ കിഴിവുകൾ യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്.

റെനോ ഡസ്റ്റർ
റെനോ ഡസ്റ്ററിന് 1.30 ലക്ഷം രൂപ വരെയുള്ള ഏറ്റവും ഉയർന്ന കിഴിവ് ഓഫർ ലഭിക്കുന്നത് തുടരുന്നു. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും RXZ 1.5 ലിറ്റർ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker