EntertainmentNews
പെണ്ണായാൽ’നോ’ പറയേണ്ടിടത്ത് ’നോ’ പറയണം; കോടികൾ വാരി തന്നാലും ഇത്തരം നടിമാരെപ്പോലെ ആ കാര്യം ഞാൻ ചെയ്യില്ല; രമ്യ നമ്പീശൻ
ഇന്ന് മലയാള സിനിമയിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് രമ്യ നമ്പീശന്‍. ശക്തമായ നിലപാടുള്ള വ്യക്തിയും കൂടിയാണ് താരം. ഇപ്പോഴിതാ പെണ്ണായാൽ’നോ’ പറയേണ്ടിടത്ത് ’നോ’ പറയണം , പെൺകുട്ടികൾ ആദ്യം പഠിക്കേണ്ടതും അതാണെന്ന് താരം .
എന്നും എന്‍റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് പറയണം. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാന്‍ അങ്ങനെ ഒരു കാര്യം ഫോളോ ചെയ്യും. എനിക്ക് സിനിമ ഇല്ലെങ്കില്‍ പഠിച്ച ഡിഗ്രി ഉണ്ട്. നമ്മള്‍ പ്രതികരിക്കുമ്പോള്‍ പലര്‍ക്കും നീരസം ഉണ്ടാവും.അതിലൊന്നും തളരാതെ മുന്നോട്ട് കുതിക്കണമെന്നും രമ്യ പറയുന്നു.
സിനിമയില്ലെങ്കിൽ പഠിച്ച ഡിഗ്രിവച്ച് ജോലി തേടുമെന്നും കൂടാതെ എത്ര കോടി ഓഫർ ചെയ്താലും ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നും അത് ജനങ്ങളുടെ നൻമക്കാണെന്നും രമ്യ നമ്പീശൻ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News