ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യ ഹരിദാസ് എം.പി; ആലത്തൂരില്‍ ‘രമ്യമയം’
പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് അക്ഷരംപ്രതി പാലിച്ച് ആലത്തൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ രമ്യ ഹരിദാസ് എം.പി. സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറ് നട്ടും വീണ്ടും ജനഹൃദയങ്ങളില്‍ ഇടം നേടുകയാണ് രമ്യ. ഞാറുനടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതും എം.പി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിനാളുകളാണ് രമ്യയ്ക്ക് കയ്യടിയുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
‘പാട്ടുപാടിയും ട്രക്ക് ഓടിച്ചും ആലത്തൂരിന്റെ പ്രിയപ്പെട്ട എംപി, തൂണിലും തുരുമ്പിലും രമ്യയുണ്ട്. ആതാണ് ആലത്തൂരിന്റെ വിജയം, ഒരു പാര്‍ലിമെന്റ് മെമ്പര്‍. ആണോ ട്രാക്ടര്‍ ഓടിക്കുന്നത് ഓരോരു പഞ്ചായത്ത് മെമ്പര്‍ മാരുടെ അഹങ്കാരം കാണുമ്പോളാണ് രമ്യയെ മനസ്സറിഞ്ഞ് അഭിനന്ദിക്കാന്‍ തോന്നുന്നത്, മുത്താണ് രമ്യ’ എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.
തെരഞ്ഞടുപ്പില്‍ സിറ്റിംഗ് എംപിയായ പികെ ബിജുവിനെ ഒന്നരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടത്തിയാണ് രമ്യ ഹരിദാസിന്റെ പാര്‍ലമെന്റിലേക്കുള്ള കന്നി ജയം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നറുക്ക് രമ്യയ്ക്ക് ലഭിച്ചത്.
https://www.facebook.com/Ramyaharidasmp/videos/333787834222468/
https://www.facebook.com/Ramyaharidasmp/videos/2287948514586147/