KeralaNews

യാത്രക്കാര്‍ക്ക് ആശ്വാസം!കൊല്ലം – എറണാകുളം എക്സ്പ്രസ്സ്‌ സ്പെഷ്യലിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: പാലരുവിയ്ക്കും വേണാടിനും ഇടയിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ മെമുവിന്റെ സമയക്രമം റെയിൽവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 06.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം എക്സ്പ്രസ്സ്‌ മെമു കോട്ടയത്ത് 07.56 നും തൃപ്പൂണിത്തുറയിൽ 08.55 നും എത്തിച്ചേരും.

എറണാകുളം ജംഗ്ഷനിൽ 09.35 ന് എത്തിച്ചേരുന്ന മെമു, രാവിലെ 09.50 ന് (ട്രെയിൻ നമ്പർ 06170) ജംഗ്ഷനിൽ നിന്ന് കൊല്ലത്തേയ്ക്ക് പുറപ്പെടുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ ഓൺ ഡിമാൻഡ് (TOD ) സ്പെഷ്യലായി പ്രഖ്യാപിച്ച മെമുവിൽ എക്സ്പ്രസ്സ് നിരക്കാണ് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. സമയക്രമത്തിലെ സ്വീകാര്യത കൊണ്ട് ഏറ്റവും ജനകീയ സർവീസായി പുതിയ മെമു മാറുമെന്ന കാര്യത്തിൽ സംശയമില്ല

കൊല്ലത്ത് നിന്ന് വന്ദേഭാരത്‌ കടന്നുപോയ ശേഷമാണ് മെമു ആരംഭിക്കുന്നത്. അതുകൊണ്ട് വന്ദേഭാരതിന് വേണ്ടി പിടിച്ചിടുമെന്ന പരാതി ഉണ്ടാകില്ല. വേണാട് വൈകുന്നത് മൂലമുള്ള പരാതികൾക്കും പാലരുവിയ്ക്ക് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളില്ലെന്ന കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലെ യാത്രക്കാരുടെ പരിഭവങ്ങൾക്കും തന്മൂലം വേണാടിന് സ്റ്റോപ്പ്‌ വേണമെന്ന അവരുടെ ആവശ്യങ്ങൾക്കും പുതിയ മെമു പരിഹാരമാകും. വേണാട് സൗത്ത് ഒഴിവാക്കിയത് മൂലമുള്ള പ്രതിസന്ധികൾക്കും മെമു ആശ്വാസമാകും.

കൊടിക്കുന്നിൽ സുരേഷ് എം പി റെയിൽവേ ബോർഡിൽ ശക്തമായ സമ്മർദ്ദം നടത്തി നേടിയെടുത്ത സർവീസിന് കോട്ടയം ജില്ലയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എം പി യുടെ ഇടപെടലിനെ അനുമോദിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആശംസകൾ നേർന്നു. ഒപ്പം ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ ആശംസകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയകളിൽ എം പി യെ തേടിയെത്തുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ മാത്രം പ്രഖ്യാപിച്ചിരിക്കുന്ന സ്പെഷ്യൽ സർവീസ് ശനിയാഴ്ച കൂടി പരിഗണിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എം പി യോട് ആവശ്യപ്പെട്ടു.. കൊല്ലം ലോക്കോ ഷെഡിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്ന മുറയ്ക്ക് പ്രതിദിന സർവീസാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. പുനലൂർ എറണാകുളം മെമുവിന്റെ റേക്ക് ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് ഏറെ അനുയോജ്യമാകും വിധം തിരിച്ചുള്ള സർവീസ് ക്രമീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സമയക്രമം :


ട്രെയിൻ No. 06169 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ്സ്‌ സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ .

സ്റ്റേഷൻ (എത്തിച്ചേരുന്നതും/ പുറപ്പെടുന്നതുമായ സമയം)

കൊല്ലം (06.15 hrs), ശാസ്താംകോട്ട (06.34 hrs./06.35 hrs.), കരുനാഗപ്പള്ളി (06.45 hrs./06.46 hrs.), കായംകുളം Jn.(06.59 hrs./07.00 hrs.), മാവേലിക്കര (07.07 hrs./07.08 hrs.), ചെങ്ങന്നൂർ (07.18 hrs./07.19 hrs.), തിരുവല്ല (07.28 hrs./07.29 hrs.), ചങ്ങനാശ്ശേരി (07.37 hrs./07.38 hrs.), കോട്ടയം (07.56 hrs./07.58 hrs.), ഏറ്റുമാനൂർ (08.08 hrs./08. 09 hrs.), കുറുപ്പന്തറ (08.17 hrs./08.18 hrs.), വൈക്കം റോഡ് (08.26 hrs./08.27 hrs.), പിറവം റോഡ് (08.34 hrs./08.35 hrs.), മുളന്തുരുത്തി (08.45 hrs./08.46 hrs.), തൃപ്പുണിത്തുറ (08.55 hrs./08.56 hrs.), എറണാകുളം ജംഗ്ഷൻ.(09.35 hrs./-).

Train No 06170 എറണാകുളം ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ്സ്‌ സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ).
Timings(Arrival/Departure):

എറണാകുളം ജംഗ്ഷൻ (09.50 hrs.), തൃപ്പുണിത്തുറ (10.07 hrs./10. 08 hrs.), മുളന്തുരുത്തി (10.18 hrs./10.19 hrs.), പിറവം റോഡ് (10.30 hrs./10.31 hrs.), വൈക്കം റോഡ് (10.38 hrs./10.39 hrs.), കുറുപ്പന്തറ (10.48 hrs./10.49 hrs.), ഏറ്റുമാനൂർ (10.57 hrs./10.58 hrs.), കോട്ടയം (11.10 hrs./11.12 hrs.), ചങ്ങനാശ്ശേരി (11.31 hrs./11.32 hrs.), തിരുവല്ല (11.41 hrs./11.42 hrs.), ചെങ്ങന്നൂർ (11.51 hrs./11.52 hrs.), മാവേലിക്കര (12.03 hrs./12.04 hrs.), കായംകുളം Jn.(12.13 hrs./12.15 hrs.), കരുനാഗപ്പള്ളി (12.30 hrs./12.31 hrs.), ശാസ്താംകോട്ട (12.40 hrs./12.41 hrs.), കൊല്ലം ജംഗ്ഷൻ .(13.30 hrs./-).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker