KeralaNews

എട്ടു മണിക്കൂറോളം പീഡനം! പെണ്‍കുട്ടികള്‍ വേദനമാറി ആക്ടറ്റീവാകാന്‍ ലഹരിമരുന്ന്; കേരളത്തിലും സജീവമായി ചുവന്ന തെരുവ്

കോഴിക്കോട്: എട്ടു മണിക്കൂറോളം തുടര്‍ച്ചയായ പീഡനം. പെണ്‍കുട്ടികള്‍ക്ക് വേദനമാറ്റാന്‍ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തില്‍ ലൈംഗികതയും ലഹരിമരുന്നു വില്‍പനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്ത് ഒയാസിസ് കോംപൗണ്ടിലെ ലോഡ്ജില്‍നിന്ന് കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് കിട്ടിയത്.

സംഭവത്തില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനകളുടെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ ലോഡ്ജുകളില്‍ ലഹരിമരുന്നുവേട്ട നടത്തുകയുണ്ടായി. മെഡിക്കല്‍ കോളജ് പരിസരത്തെ ലോഡ്ജില്‍നിന്ന് മലാപ്പറമ്പ് സ്വദേശി അക്ഷയെയും കണ്ണൂര്‍ സ്വദേശി ജാസ്മിനെയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. പെണ്‍വാണിഭ സംഘത്തില്‍ പെട്ട പെണ്‍കുട്ടികള്‍ വേദന അറിയാതിരിക്കാനും അവരെക്കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കാനുമായി എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകളാണ് നല്‍കുന്നത്.

ദിവസം പത്തിലധികം തവണ പീഡിപ്പിക്കപ്പെട്ടതായാണ് ഒയാസിസ് കോംപൗണ്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി മൊഴി നല്‍കിയത്. സ്വബോധത്തോടെ ഇത്രയും നേരം പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ലഹരിമരുന്നുകള്‍ നല്‍കുന്നതായും പോലീസ് പറയുന്നു. ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന ഏജന്റുമാരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ പത്തോളം ഏജന്റുമാരുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പെണ്‍വാണിഭസംഘങ്ങള്‍ക്ക് പേരുകേട്ട ഗുണ്ടല്‍പേട്ട് മാതൃകയാണ് നഗരത്തിലും പിന്‍തുടരുന്നതെന്ന് പോലീസ് പറയുന്നു.

തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെഎണ്ണം മലബാറില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ മറവില്‍ നഗരത്തിലേക്ക് ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെയും എത്തിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം. അസം, മേഘാലയ, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് വീട്ടുജോലിക്കെന്ന വ്യാജേന കൊണ്ടുവരുന്ന പെണ്‍കുട്ടികളെ നഗരത്തിലെ വിവിധ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ്. പാളയം കേന്ദ്രീകരിച്ച് സ്ത്രീകള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായും പോലീസ് കണ്ടെത്തി. ഇത്തരക്കാരുടെ ഉപഭോക്താക്കള്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.

എരഞ്ഞിപ്പാലത്തുള്ള ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ വിതരണം ചെയ്യുന്നതെന്നാണ് മൊഴി. രണ്ടുതരത്തിലാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട്, മലപ്പുറം, വയനാട് തുടങ്ങിയ മേഖലകളില്‍നിന്ന് മലയാളി പെണ്‍കുട്ടികളെ എത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെയും കൊണ്ടുവരുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഡെന്റല്‍ ഡോക്ടറായ പെണ്‍കുട്ടി വരെ ഇവിടെയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇത്തരത്തില്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുന്നുണ്ട്. മലയാളി പെണ്‍കുട്ടികള്‍ക്ക് മലയാളി ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുമ്പോള്‍ ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികള്‍ക്ക് രണ്ട് എജന്റുമാരുടെയും ക്രൂരത നേരിടണം. നഗരത്തിലെ ശരീരവില്‍പനയുടെ കണക്കുകളെക്കുറിച്ച് ഒരു ഏജന്റ് നടത്തിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്.

‘പകല്‍ മാത്രം, രാത്രി മാത്രം, പകലും രാത്രിയും എന്നിങ്ങനെ മൂന്നു തരത്തിലുള്ള സര്‍വീസുകളാണ് നല്‍കിവരുന്നത്. പകല്‍ മാത്രമാണെങ്കില്‍ ശരാശരി 4000 രൂപയാണ് ബംഗാളി പെണ്‍കുട്ടിക്ക് ഇവരിട്ടിരിക്കുന്ന ‘വില’. ഇതില്‍ 1000 രൂപ മലയാളി ഏജന്റിനു കിട്ടും. 1000 രൂപ ബംഗാളി ഏജന്റും വാങ്ങിക്കും. ബാക്കിയുള്ള 2000 രൂപ പെണ്‍കുട്ടിക്ക് ലഭിക്കുമെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഡെന്റല്‍ ഡോക്ടറെന്നു പറയുന്ന പെണ്‍കുട്ടിയുടെ ഡേനൈറ്റ് സര്‍വീസിനു വാങ്ങുന്നത് 45,000 രൂപയാണെന്നും ഇയാള്‍ വെളിപ്പെടുത്തി.

ഇവര്‍ പണമിടപാടുകള്‍ നേരിട്ട് നടത്താറില്ല. ഗൂഗിള്‍പേ വഴിയാണ് പണംമലയാളി ഏജന്റ് കൈപ്പറ്റുന്നത്. എടിഎം വഴി പിന്‍വലിക്കുന്ന പണം നോട്ടുകളായാണ് പെണ്‍കുട്ടിക്ക് നല്‍കുന്നത്. ഇതുമൂലം പോലീസിന് പണമിടപാടുകള്‍ പിന്തുടര്‍ന്ന് ആരെയും പിടികൂടാന്‍ കഴിയില്ലെന്നും ഏജന്റുമാര്‍ വെളിപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker