BusinessKeralaNews

കുറഞ്ഞ വിലയിൽ റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ എത്തി

റിയല്‍മീ 8 റിയല്‍മീ 8 പ്രോ സ്മാര്‍ട്ട്‌ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മീ 7, റിയല്‍മീ 7 പ്രോ സീരീസിന്റെ പിന്‍ഗാമിയാണ് ഈ മിഡി റെയ്ഞ്ച് ഫോണുകള്‍. പുതിയ റിയല്‍മീ 4ജി ഫോണുകളുടെ സവിശേഷതകള്‍ റിയല്‍മീ 7 സീരീസിന് സമാനമാണ്. 108 മെഗാപിക്‌സല്‍ വാഗ്ദാനം ചെയ്യുന്ന കമ്ബനിയുടെ ആദ്യ ഫോണാണ് റിയല്‍മീ 8 പ്രോ. റിയല്‍മീ 8ന്റെ വില ഇന്ത്യയില്‍ 14,999ല്‍ ആരംഭിക്കുന്നു. ഈ വില 4ജിബി റാം, 128 ജിബി സ്‌റ്റോറേജ് മോഡലിനാണ്. 6ജിബി റാം, 128 ജിബി സ്‌റ്റോറേജ് വരുന്ന മോഡലിന് 15,999 രൂപയാണ്. 8ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 16, 999 രൂപയാണ് വില.

അതേസമയം റിയല്‍മീ 8 പ്രോയുടെ വില 17,999 രൂപയാണ്. ഇത് 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിനാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും വരുന്ന വേരിയന്റിന് 19,999 രൂപയാണ് വില. രണ്ടു ഡിവൈസുകളും മാര്‍ച്ച്‌ 25 മുതല്‍ വില്‍പ്പനയ്‌ക്കെത്തും. ഫ്‌ളിപ്പ്കാര്‍ട്ടിലും ഇവ ലഭ്യമാകും. റിയല്‍മീ 8ന്റെ പ്രത്യേകതകള്‍ പരിശോധിക്കുമ്പോൾ 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷത. സ്‌ക്രീനിന് ഗോറില്ല ഗ്ലാസ് 3 സംരക്ഷണം നല്‍കുന്നു. ഒക്ടോ കോര്‍ മീഡിയ ടെക് ഹീലിയോ ജി95 പ്രോസസ്സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64 എംപി പ്രൈമറി ക്യാമറയും, 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 2 എംപി മോണോക്രോം ക്യാമറയും ഉള്‍പ്പെടുത്തിയാണ് ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സെല്‍ഫികള്‍ക്കായി റിയല്‍മീ 8 16 മെഗാപിക്‌സല്‍ ക്യാമറയില്‍ സെന്‍സര്‍ പായ്ക്ക് ചെയ്യുന്നു. മൈക്രോ കാര്‍ഡ് വഴി ഇതിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. 5,000 എംഎഎച്ച്‌ ബാറ്ററി 30w ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ നല്‍കുന്നു.

റിയല്‍മീ 8 പ്രോയുടെ പ്രത്യകതകള്‍ പരിശോധിക്കുകയാണെങ്കില്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഡ്രിനോ 618 ജിപിയുവിനൊപ്പം ഓക്ടോ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രൊസസറും ആണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായും നാലു ക്യാമറകളാണ് കമ്ബനി നല്‍കിയിരിക്കുന്നത്. എഫ്/ 1.8 അപ്പേര്‍ച്ചറുള്ള 108 എംപി സാംസങ് എച്ച്‌എം 2 സെന്‍സറാണ് സെറ്റപില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയുമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 16 എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker