എലിക്കുഞ്ഞിനെ സോസില്‍ മുക്കി ജീവനോടെ കഴിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
എലിക്കുഞ്ഞിനെ ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 30 സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ തക്കാളി കഷണങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റില്‍ കുറച്ച് എലിക്കുഞ്ഞുങ്ങളാണുള്ളത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു എലിക്കുഞ്ഞിനെ എടുത്തശേഷം സോസില്‍ മുക്കി കഴിക്കുകയാണ് യുവാവ് ചെയ്യുന്നത്. വീഡിയോ എപ്പോള്‍ എടുത്തതാണെന്നും എവിടെ നിന്നെടുത്തതാണെന്നും വ്യക്തമല്ലെങ്കിലും ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.
മത്സ്യവിഭവങ്ങള്‍, പാമ്പുകള്‍, വവ്വാല്‍, തുടങ്ങി വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന ചൈനയിലെ വുഹാനിലാണ് അപകടകാരിയായ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരം വസ്തുക്കള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നേരത്തെ വവ്വാലിന്റെ ചിറകുകള്‍ ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു.
https://twitter.com/i/status/1220045500570693632