Home-bannerKeralaNewsRECENT POSTS
കല്ലട ബസില്‍ യുവതിയ്ക്ക് നേരെ വീണ്ടും പീഡനശ്രമം; പ്രതി പിടിയില്‍, സംഭവം മലപ്പുറത്ത് വെച്ച്
മലപ്പുറം: സ്വകാര്യ ദീര്‍ഘദൂര ബസായ കല്ലടയില്‍ യാത്രക്കാരിക്ക് നേരെ വീണ്ടും പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് കുടലു സ്വദേശി മുനവര്‍ (23) പിടിയിലായി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തിടുണ്ട്. അടുത്തിടെ ഏറെ വിവാദങ്ങളില്‍പ്പെട്ട സ്വകാര്യ ദീര്‍ഘദൂര ബസായിരുന്നു കല്ലട. യാത്രക്കാരെ മര്‍ദ്ദിച്ചതും വഴിമധ്യേ ഇറക്കിവിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News