KeralaNews

വാഗമൺ നിശാ പാർട്ടി: ഒൻപത് പ്രതികൾ അറസ്റ്റിൽ, അകത്തായവരിൽ വനിതയും

ഇടുക്കി:വാഗമൺ റിസോർട്ട് മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് 9 സംഘാടകർ അറസ്റ്റിൽ.ഒരു യുവതി അടക്കം ആണ് അറസ്റ്റിലായത്.

അറസ്റ്റിലായവർ

1. അജ്മൽ _ തൊടുപുഴ 30
2. മെഹർ ഷെറിൻ മലപ്പുറം – 26
3. നബീൽ – എടപ്പാൾ 36
4. സൽമാൻ – കോഴിക്കോട് 38
5. അജയ് – കോഴിക്കോട് – 41
6. ഷൗക്കത്ത് – കോഴിക്കോട് 36
7. മുഹമ്മദ് റഷീദ് – 31 കാസർകോട്
8. നിഷാദ് ചാവക്കാട് – 36
9. ബ്രസ്റ്റി വിശ്വാസ് 23 തൃപ്പൂണിത്തുറ

മയക്കുമരുന്ന് പാർട്ടിയിൽ 58 പേരാണ് പങ്കെടുത്തത്.പാർട്ടിക്ക് ആളുകളെ ക്ഷണിച്ചത് സമൂഹമാധ്യമം വഴി.ലഹരിവസ്തുക്കൾ പാർട്ടി സംഘാടകരിൽ നിന്നും പിടിച്ചെടുത്തു. എൻഡിപിഎസ് നിയമപ്രകാരം ആണ് പ്രതികൾക്കെതിരെ കേസെടുത്തത്.ഒന്നൊഴികെ എല്ലാ മുറികളും സംഘം ബുക്ക് ചെയ്തിരുന്നു. മൂന്നു മുറിയെടുത്തു എന്നായിരുന്നു ഉടമ ഷാജി കുറ്റിക്കാടൻ പറഞ്ഞത്.ആഘോഷം ജന്മദിനത്തിന് പേരിലായിരുന്നു എന്നും പോലീസ് കണ്ടെത്തി.സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker