ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു
ആഗ്ര: ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. യു.പിയിലാണ് മനുഷ്യ മനസാക്ഷിക്കിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മര്‍ദ്ദനത്തിലും കൂട്ടബലാത്സംഗത്തിനും ഇരയായി ഗരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ബുധനാഴ്ചയാണ് മരിച്ചത്.
പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ 20 നാണ് പ്രതികള്‍ പെണ്‍കുട്ടിയെ നന്ദലാല്‍പൂര്‍ ഗ്രാമത്തിലെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരിന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട കുട്ടികള്‍ ഇക്കാര്യം ഗ്രാമീണരെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതികളിലൊരാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കൂട്ടുപ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പൊലീസ ്അറസ്റ്റ് ചെയ്തു.
ഇരയുടെ സഹോദരിമാരെയാണ് പ്രതികള്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യമാരുമായുള്ള തര്‍ക്കത്തിനൊടുവില്‍ അവരെ ഒരു പാഠം പഠിപ്പിക്കാനാണ് അനുജത്തിയെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതെനന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കി.