നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ചേര്‍ത്തല സ്വദേശിയായ യുവാവ് പാലക്കാട് പിടിയില്‍
പാലക്കാട്: ഫോട്ടോയും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ കളത്തില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ശ്രീകുമാറാണ് (ശ്യാം 29) അറസ്റ്റിലായത്.
വിധവകളും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകളും ഭര്‍ത്താവ് സ്ഥലത്ത് ഇല്ലാത്തവരെയുമായിരിന്നു വിഷ്ണുവിന്റെ വലയില്‍ അകപ്പെട്ടവരില്‍ അധികവും. ഫോണിലൂടെ പരിചയപ്പെട്ട് സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും സംഘടിപ്പിക്കും. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരിന്നു പതിവ്. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. മാനഹാനി ഭയന്ന് പലരും പരാതിയുമായി രംഗത്തെത്താറില്ലെന്നും പോലീസ് പറയുന്നു.
ലൈംഗികമായി ചൂഷണം ചെയ്തശേഷം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. മലമ്പുഴ പോലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷന്‍, എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കളവ്, ഭവനഭേദനം തുടങ്ങിയ 15ഓളം കേസുകളിലും പ്രതിയാണ് വിഷ്ണു.