തൊടുപുഴ: വണ്ടിച്ചെക്കുകേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹിതയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പണമിടപാടുകാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ തൊടുപുഴ അരീപ്ലാവില്‍ ഫിനാന്‍സ് ഉടമ സിബി തോമസിനെ പോലീസ് തെരയുകയാണ്.
തൊടുപുഴയ്ക്ക് സമീപം ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ സിബി തോമസില്‍ നിന്നും ഒപ്പിട്ടുകൊടുത്ത ചെക്കുകളുടെ ഈടില്‍ ഒരു ലക്ഷം രൂപ കടമെടുത്തിരുന്നു. വണ്ടിച്ചെക്കുകേസില്‍ യുവതിയെ പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ വീട്ടിലും കുമരകത്തുള്ള റിസോര്‍ട്ടിലുമെത്തിച്ച് ലൈംഗീകമായി പേടിപ്പിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഇതിനിടെ ഇയാള്‍ വീട്ടമ്മയ്‌ക്കെതിരെ മുട്ടം കോടതിയില്‍ വണ്ടിച്ചെക്ക് കേസ് നല്‍കുകയും ചെയ്തു. ഇതില്‍ യുവതി മൂന്നര ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. തുടര്‍ന്നും ഇടപാടുകാരന്‍ ശല്യപ്പെടുത്തിയതോടെയാണ് യുവതി പരാതി നല്‍കിയത്. മൂവാറ്റുപുഴയില്‍ പോലീസുകാരനെ കയ്യേറ്റം ചെയ്ത കേസിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.