വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെത്തച്ചു; അഞ്ച് ദിവസം അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ചെന്നൈ: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് സെക്സ് റാക്കറ്റില്‍ പെടുത്തി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 15കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് സ്ത്രീകള്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പുരസവല്‍കത്തുള്ള വീട്ടിലെത്തിച്ച ശേഷം പണ്‍കുട്ടിയെ അഞ്ച് പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ച് ദിവസം പീഡനം തുടര്‍ന്നു.
ഒടുവില്‍ അവിടെ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ധരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ ചതിയില്‍ പെടുത്തിയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണൈ സത്യ നഗര്‍ സ്വദേശിനി സബീന(31), പുലിയന്‍തോപ്പ് സ്വദേശിനി മുബീന ബീഗം(37), പുരസ്വാല്‍കം സ്വദേശിനി നിഷ(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ട് ജോലി വാഗ്ദാനം ചെയ്ത് സബീനയും മുബീന ബീഗവുമാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. തുടര്‍ന്ന് നിഷയുടെ വീട്ടില്‍ കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അഞ്ച് പേര്‍ അഞ്ച് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്തത്.