KeralaNews

രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; മുല്ലപ്പളളി രാമചന്ദ്രനും പരിഗണന ; സോണിയ ഗാന്ധി

തിരുവന്തപുരം: രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ നടക്കുന്ന പുന:സംഘടനയിൽ രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും. രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുക പഞ്ചാബ്,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല. മുല്ലപ്പളളി രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായും പരിഗണിക്കും.

രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോൺഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ ദേശിയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിരുന്നത് അദ്ദേഹം അക്കാര്യം സോണിയ ഗാന്ധിയെ അറിയിക്കുകയും ചെയ്‌തിരുന്നു. സ്വാതന്ത്യത്തിന്റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സംഭവിച്ചിരുന്നു.

എന്നാൽ അതിന് ശേഷം കമൽ നാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ സ്വീകരിച്ച നിലപാടാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. 20തിലധികം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ജനറൽ സെക്രട്ടറി ആയും സെക്രട്ടറി ആയും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘടനാ പാടവം കോൺഗ്രസിന് ഏറെ ഗുണം ചെയ്യും എന്നാണ് കമൽ നാഥ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.

തുടർന്നാണ് രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button