സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സി.പി.എം നേതാക്കള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ചെന്നിത്തല
ആലപ്പുഴ: സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാനി മോള്‍ ഉസ്മാനെതിരായ ‘പൂതന’ പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന്‍ എന്തുകൊണ്ട് നിലപാട് തിരുത്തി മാപ്പ് പറഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിന്‍ ചോദിച്ചു.
മുഖ്യമന്ത്രിയോ ഇടത് മുന്നണിയോ വിഷയത്തില്‍ നിലപാട് സ്വീകരിച്ചുകണ്ടില്ല. മന്ത്രിക്കും നേതാക്കള്‍ക്കും സമനില തെറ്റിയിരിക്കുകയാണ്. മന്ത്രിക്കും നേതാക്കള്‍ക്കും സമനില തെറ്റിയിരുക്കുകയാണ്. അധികാരത്തിന്റെ ഹുങ്കാണ് ഇടത് മുന്നണിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒന്‍പത് മാസം കൊണ്ട് 70 ബാറുകള്‍ക്ക് അനുമതി കൊടുത്തത് അഴുമതിയുടെ ഭാഗമാണ്. ബാറുകള്‍ തുറക്കാന്‍ കാണിക്കുന്ന തിടുക്കം എന്തുകൊണ്ട് മാവേലി സ്റ്റോര്‍ തുറക്കാന്‍ കാണിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വരും ദിവസങ്ങളില്‍ വലിയ അഴിമതിയുടെ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.