പുക വലിച്ചാല്‍ എന്താണ് കുഴപ്പം? വേറെ പണിയില്ലാത്തവരാണ് ട്രോളിറക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാകുല്‍ പ്രീത്
‘മന്‍മധുഡു-2’വിന്റെ ടീസറില്‍ പുകവലിക്കുന്ന രംഗം വന്നതുമുതല്‍ നടി രാകുല്‍ പ്രീതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ധാരാളം ഇറങ്ങിയിരിന്നു. നാഗാര്‍ജുനയുടെ നായിക ആയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ആ വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. ട്രോളുകളോട് മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നും രാകുല്‍ പ്രീത് പ്രതികരിന്നു. ജീവിതത്തില്‍ വലിയ കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിവാദത്തില്‍ താരം മറുപടി നല്‍കി. കഥാപാത്രമാകുമ്പോള്‍ പലതും ചെയ്യേണ്ടി വരും, പുക വലിച്ചതും അങ്ങനെയാണ്. അതിനെ അസ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും താരം പറഞ്ഞു.
ട്രോളുകളെ ഒരുതരത്തിലും കാര്യമായി എടുക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കഥപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഉള്‍പ്പെടുത്തുന്ന രംഗങ്ങളാകും അവ. അതിനെ അങ്ങനെ തന്നെ കാണേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.