രാജു നാരായണ സ്വാമി ഐ.എ.എസിൽ നിന്ന് പുറത്തേക്ക്, അഴിമതിയ്ക്കെതിരായി നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമെന്ന് സ്വാമി
കൊച്ചി:തന്നെ സിവിൽസർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു നാരായണ സ്വാമി പറഞ്ഞു. ഇതിനെക്കുറിച്ച് സർക്കാർ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.ഇത് അഴിമതിക്കെതിരെ താൻ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു.
മൂന്നാർ മുതൽ സർക്കാർ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നതായി രാജു നാരായണ സ്വാമി പറഞ്ഞു. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത്. ഇതു മൂലമാണ് സർവ്വീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും വിട്ടിയ്ക്കുന്നു.