KeralaNewsRECENT POSTS
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.പി കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ്
ഇടുക്കി: രാജ് കുമാറിന്റെ കസ്റ്റഡിമരണ കേസില്‍ എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്. എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. അദ്ദേഹം പണം വാങ്ങിയിട്ടുണ്ട്. പക്ഷെ അത് എത്രയാണെന്നാണ് ഇനി അറിയേണ്ടത്.
അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സ്വന്തം വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു. സ്ഥലം മാറ്റിയ നടപടിക്ക് പകരം എസ്പിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News