
കല്ലിശേരി: കടം വാങ്ങിയ പണം കൊടുത്തു തീര്‍ക്കാന്‍ പോലുമില്ലാതെ വിഷമിച്ചുനിന്ന യുവാവിന് ആശ്വാസമായി കേരളഭാഗ്യക്കുറിയുടെ 75 ലക്ഷത്തിന്റെ സമ്മാനമെത്തി. കല്ലിശേരി മലയില്‍പറമ്പില്‍ കിഴക്കേതില്‍ പി രാജേഷ് കുമാറിനെ തേടിയാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിലെത്തിയത്.
സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ രാജേഷ് വാങ്ങിയ എസ്‌കെ 958712 നമ്പര്‍ ടിക്കറ്റിനാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റായ രാജേഷിനും കുടുംബത്തിനും വലിയ ആഗ്രഹങ്ങളൊന്നുമില്ല.
”ബാധ്യതകള്‍ തീര്‍ക്കണം, പിന്നെ കൊച്ചു വീട് പണിയണം.” ഭാര്യ സിപി അനിതയ്ക്കും മക്കളായ ശിവാനിക്കും ശിവനന്ദയ്ക്കുമൊപ്പം സന്തോഷം പങ്കുവെച്ചുകൊണ്ട് രാജേഷ് പറഞ്ഞു. കല്ലിശേരി ജംക്ഷനിലെ ലോട്ടറിക്കച്ചവടക്കാരനായ തമ്പിയുടെ കയ്യില്‍ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News