Home-bannerKeralaNewsRECENT POSTSTop Stories

ഇത്തവണ ദേശീയപാത,വീണ്ടും കൊമ്പുകോര്‍ത്ത് എസ്.രാജേന്ദ്രന്‍ എം.എല്‍.എയും സബ്കളക്ടര്‍ രേണുരാജും

മൂന്നാര്‍: ഗ്രാമപഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും സബ്കളക്ടര്‍ രേണു രാജും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു.
ദേശീയ പാതയില്‍ മലയിടിച്ചിലുണ്ടായത് പാറ പൊട്ടിക്കല്‍ മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. രംഗത്തെത്തിയിരിയ്ക്കുന്നത്.വിനോദ സഞ്ചാര പദ്ധതികള്‍ മുടക്കാനുള്ള ചില ദൃശ്യമാദ്ധ്യമങ്ങളുടെ ഗൂഢാലോചനയില്‍ ദേവികുളം സബ്കളക്ടര്‍ പെട്ടുപോകരുത്. പട്ടയം, റീസര്‍വേ, കരമെടുക്കല്‍, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് ജോലികള്‍ക്ക് സബ് കളക്ടര്‍ സമയം ഉപയോഗപ്പെടുത്തണമെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടല്‍ ഉപേക്ഷിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

381 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റോഡിന്റെ പുനരുദ്ധാരണ ജോലികളാണ്. അതിന്റെ ശാസ്ത്രീയവശങ്ങള്‍ മനസിലാക്കാതെ മാദ്ധ്യമങ്ങളില്‍ പ്രചാരണം കിട്ടുന്നതിനായി പ്രസ്താവനകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് എസ്. രാജേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.നേരത്തേ, പഴയ മൂന്നാറില്‍ റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടറെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തത് വിവാദമായിരുന്നു.ഹൈക്കോടതി ഇടപെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button