ചെന്നെ: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂന് പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള നടന്‍ രജനികാന്തിന്റെ വിഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. വീഡിയോയുടെ ഉള്ളടക്കത്തില്‍ കൊറോണ വൈറസിനെ കുറിച്ച് തെറ്റായ പരാമര്‍ശം ഉള്ളതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.
വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന്റെ ഭാഗമായി 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കണമെന്ന് രജനി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം തെറ്റാണെന്നും ട്വിറ്ററിന്റെ നിയമം രജനി ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിഡിയോ നീക്കം ചെയ്തത്.
മാത്രമല്ല, ആളുകള്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടുകളില്‍ തന്നെ കഴിയണമെന്നും വൈറസ് മൂന്നാം ഘട്ടത്തിലേക്ക് എത്തുന്നതിനു മുന്‍പ് വൈറസ് വ്യാപനം തടയണമെന്നും രജനികാന്ത് ട്വിറ്ററില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News