Home-bannerKeralaNewsRECENT POSTS

മഴ തുടരും, കനത്ത നാശം, അണക്കെട്ടുകൾ തുറന്നു

കൊച്ചി: സംസ്ഥാനത്ത് ആഞ്ഞടിയ്ക്കുന്ന കാലവർഷം 23 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വർഷകാലത്ത് പ്രതീക്ഷിതമഴയുടെ അമ്പതു ശതമാനത്തിനടുത്ത് ഇതുവരെ ലഭിച്ചതായാണ് കണക്കുകൂട്ടൽ. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നായി കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മലപ്പുറം പൊന്നാനി വണ്ടി പേട്ടയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണു.ഉള്ളിൽ അകപ്പെട്ട ആളെ ട്രോമ  നാട്ടുകാരും  രക്ഷപ്പെടുത്തിയതിനാൽ ആളപകടവും അത്യാഹിതവും ഒഴിവായി

കോഴിക്കോട്  കിനാനൂരിൽ 4 വീടുകളിൽ വെള്ളം കയറി. 13 പേരെ കിന്നാന്നൂർ എൽ,പി. സ്കൂളിലേക്ക് മാറ്റി.

കൊടുങ്ങല്ലൂർ ഏറിയാട് കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ തകർന്നു.

തിരുവനന്തപുരം  അരുവിക്കര ഡാം ഷട്ടനെന്ന് തുറന്നു.  കരമനയാറ്റിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

കോഴിക്കോട് ജില്ലയുടെ വിവിധ മേഖലയിൽ  കനത്ത മഴ തുടരുകയാണ്. ചെറുവണ്ണൂരിൽ ടാങ്കിൽ വീണ് അതുൽ ക്യഷ്ണയാണയെന്ന കുട്ടിമരിച്ചത്.മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള 36 കുടുംബങ്ങളില്‍ നിന്നായി 191 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

 

കാലവർഷം ശക്തമായതോടെ തൊടുപുഴ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർ.ഡി.ഒ അറിയിച്ചു.

കണ്ണൂരിൽ കനത്ത മഴ തുടരുന്നു. നഗരത്തിൽ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.തളിപ്പറമ്പിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിൽ കാസർകോഡ് കുമ്പള റെയിൽവേ സ്റ്റേഷനകത്തും ട്രാക്കിലും വെള്ളം കയറി. ഇന്നലെ രാത്രിയിലാണ് റെയിൽവേ സ്റ്റേഷൻ അകത്തേക്ക് വെള്ളം കുത്തി ഒഴുകിയെത്തിയത്. റെയിൽവേ ട്രാക്കിലും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker