കോഴിക്കോട്: റെയില്‍വേ മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ സിഗ്നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ റെയില്‍വേ സിഗ്നല്‍ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി ആറാട്ട്പൊയില്‍ പ്രവീണ്‍രാജ്(34), സുല്‍ത്താന്‍ബത്തേരി നെന്മേനി കോട്ടൂര്‍ ജിനേഷ്(33) എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്.
ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേട്രാക്കില്‍ അഞ്ചിടത്തായി സിഗ്നല്‍ബോക്സിലെ വയറുകളാണ് മുറിച്ചുമാറ്റിയത്.സിഗ്നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കി വെക്കുകയായിരുന്നു. എസ്.എസ്.ഇ. പരുഷമായി പെരുമാറിയതിലുള്ള വിരോധം തീര്‍ക്കാനാണിതെന്നും ഇരുവരും അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News