33.4 C
Kottayam
Sunday, May 5, 2024

ട്രെയിന്‍ യാത്രക്കിടെ വീട്ടില്‍ മോഷണം നടന്നാല്‍ ഇനിമുതല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കും!

Must read

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടില്‍ മോഷണം നടന്നാല്‍ ഇനിമുതല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കും. മുംബൈ അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം തേജസ് സ്വകാര്യ തീവണ്ടിയിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ആന്റ് ടൂറിസം കോര്‍പറേഷനാണ് ഇത് നടപ്പാക്കുന്നത്.

യാത്ര ചെയ്യുന്ന സമയത്ത് കവര്‍ച്ച നടന്നാല്‍ മാത്രമാകും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുക എന്ന് ഐആര്‍സിടിസി മുംബൈ ജനറല്‍ മാനേജര്‍ പദ്മമോഹന്‍ പറഞ്ഞു. 17 നാണ് തേജസ് എക്സ്പ്രസിന്റെ ഉദ്ഘാടനം അഹമ്മദാബാദില്‍ നടക്കുക. 19 മുതല്‍ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഈ വണ്ടി ഓടും. ഇതിലെ യാത്രക്കാര്‍ക്കുള്ള 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് പുറമേയാണ് പുതിയ സേവനവും നടപ്പാക്കുന്നത്.

ഒരാള്‍ യാത്ര തുടങ്ങി അവസാനിപ്പിക്കും വരെ മാത്രമായിരിക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും പദ്മമോഹന്‍ പറഞ്ഞു. സേവനത്തിനായി യാത്രക്കാരനില്‍ നിന്നു ഐആര്‍സിടിസി പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല. എല്ലാം. സൗജന്യമായിരിക്കും. യാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടത്തില്‍ അംഗവൈകല്യമോ മറ്റോ സംഭവിച്ചാലാണ് റെയില്‍വേ 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്നത്. തേജസ് എക്സ്പ്രസ് ലക്ഷ്യസ്ഥാനത്ത് ഒരു മണിക്കൂറില്‍ അധികം വൈകിയാണ് എത്തുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് 100 രൂപയും രണ്ട് മണിക്കൂറിലധികം വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week