മുംബൈ : വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്ന് ശിവസേന. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവര്‍ക്കറും നിലകൊണ്ടിട്ടുണ്ടെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
നെഹ്റുവിനേയും ഗാന്ധിയേയും പോലെ രാജ്യത്തിനായി അദ്ദേഹവും ജീവന്‍ ത്യാഗം ചെയ്തു. അത്തരത്തിലുള്ള എല്ലാവരും ആദരിക്കപ്പെടുന്നു. അതിലൊന്നും വീട്ടുവീഴ്ചയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശിവസേന രംഗത്ത് വന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News