KeralaNews

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തും. രാവിലെ 8.30ന് കരിപ്പൂരിലിറങ്ങുന്ന അദ്ദേഹം ഉച്ചക്കുശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡന്റ് കെ സുധാകരനും വിമാനത്താവളത്തിലെത്തും.

തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും.മലപ്പുറം കാളികാവില്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. നാളെ രാവിലെ 9.30ന് കരിപ്പൂര്‍ വഴി ഡല്‍ഹിയിലേക്ക് തിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button