അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടിത്തരിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍
വയനാട്: വയനാട് മണ്ഡലത്തില്‍ പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് ജനങ്ങള്‍. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനെ സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടക്കമുള്ളവര്‍ റോഡില്‍ ഇറങ്ങിനിന്ന് സ്വീകരിക്കുന്ന ചിത്രങ്ങള്‍ വന്നിരുന്നു. സ്ത്രീകള്‍ അടക്കം വലിയ ജനക്കൂട്ടമാണ് രാഹുലിനെ കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടുന്നത്.
ഇന്ന് കാറില്‍ യാത്ര ചെയ്യുന്നതിനിടെ പ്രവര്‍ത്തകരെ കണ്ട് നിര്‍ത്തി കുശലം പറയുന്നതിനിടെ കൈകൊടുക്കാനെന്ന മട്ടില്‍ അടുത്തെത്തിയ ഒരു പ്രവര്‍ത്തകന്‍ പെട്ടെന്ന് രാഹുലിനെ കടന്നുപിടിച്ച് മുഖത്ത് ചുംബിച്ചു. കാറിനുള്ളില്‍ ഇരുന്ന രാഹുലിനെയാണ് ചുംബിച്ചത്. പെട്ടെന്ന് തന്നെ അയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി.
#WATCH A man kisses Congress MP Rahul Gandhi during his visit to Wayanad in Kerala. pic.twitter.com/9WQxWQrjV8
— ANI (@ANI) August 28, 2019