NationalNews

ശത്രുവിമാനങ്ങളേയും മറ്റും തകർക്കാൻ 8 സെക്കൻഡ് മാത്രം; വ്യോമസുരക്ഷയ്ക്ക് കരുത്തു പകരാൻ പുതിയ മിസൈൽ

ന്യൂഡൽഹി∙ വ്യോമസേനയ്ക്ക് ശക്തി പകരാൻ പുതിയ മിസൈൽ. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ 8 സെക്കൻഡ് മാത്രം.മതി. ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ഡിആർഡിഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഒഡിഷ ബലസോറിലെ തീരത്താണ് പരീക്ഷണം നടത്തിയത്.

8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ മിസൈലിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ മിസൈൽ വളരെ എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്നവയാണ്. മിസൈൽ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡിആർഡിഒ ചെയർമാൻ ഡോ.ജി. സതീഷ് റെഡ്ഡി എന്നിവർ അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker