കൊവിഡിന് അടിയന്തര ഘട്ടത്തില്‍ സോറിയാസിസിന് കുത്തിവയ്ക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി

ന്യുഡല്‍ഹി: കൊവിഡ് 19 ചികിത്സയുടെ അടിയന്തര ഘട്ടത്തില്‍ സോറിയാസിസിനു കുത്തിവയ്ക്കുന്ന ഐറ്റുലൈസുമോബ് (Itolizumab) നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. മരുന്നിന്റെ നിയന്ത്രിത അളവിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് 19 രോഗികളില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ നല്‍കിയ മരുന്ന് വിജയകരമായതോടെയാണ് മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കുന്നത്. പള്‍മനോളജിസ്റ്റുകള്‍, ഫാര്‍മകോളജിസ്റ്റുകള്‍, എയിംസില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് മരുന്നിന്റെ ഉപയോഗം തൃപ്തികരമാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞനാളുകളില്‍ ബിയോകോണിന്റെ ഈ മരുന്ന് സോറിയാസിസ് ചികിത്സയില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. മരുന്ന് നല്‍കുന്നതിനു മുന്‍പ് രോഗികളുടെ രേഖാമൂലമുള്ള അനുമതിയും തേടണമെന്ന് വ്യവസ്ഥയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group