പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്; ചോര്‍ത്തിയത് ജീവനക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യം ചോര്‍ന്ന സംഭവത്തില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ നിന്നു തന്നെയെന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. കോളജ് ജീവനക്കാര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് യൂണിവേഴ്സിറ്റി കോളജിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്.
പരീക്ഷ തുടങ്ങി 10 മിനിട്ട് കഴിഞ്ഞപ്പോള്‍ പ്രണവിന്റെ സുഹൃത്ത് സഫീസിന്റെ കൈവശം ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്ന് ഗോകുല്‍ എന്നു പറയുന്ന പോലീസുകാരനും പ്രണവും ചേര്‍ന്ന് സംസ്‌കൃത കോളജിന്റെ വരാന്തയിലിരുന്ന് ചോദ്യങ്ങള്‍ പരിശോധിച്ച് മൂന്നു പേര്‍ക്കും ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ചുകൊണ്ടിരുന്നു. അന്വേഷണം തുടങ്ങിയതോടെ സഫീറും ഗോകുലും ഒളിവില്‍ പോയതായാണ് വിവരം. ഇതിനിടെ, കോളജിലെ വധശ്രമക്കേസില്‍ പിടികൂടാനുള്ള 11 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.