FeaturedHome-bannerKeralaNews

ഗവർണർ ഗോ ബാക്ക്’;കറുത്ത ബലൂണും ടീഷർട്ടും, കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ മാർച്ച്, സംഘർഷം

കോഴിക്കോട്: തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് ആര്‍ഷോ അടക്കം എത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല’ എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ ‘സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്. 

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടപടിയാരംഭിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പൊലീസ് വാഹനത്തിലേക്ക് കയറാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍  പ്രതിഷേധം തുടരുന്നത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശി. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷം  തുടരുകയാണ്.

ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. അല്‍പസമയത്തിനകം പരീക്ഷാ ഭവനില്‍ ഗവര്‍ണര്‍ നടക്കുന്ന പരിപാടി ആരംഭിക്കും. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന് അല്‍പം മുമ്പാണ് വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായത്. എഐഎസ്എഫിന്‍റെ നേതൃത്വത്തില്‍ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധമുണ്ട്. പരിപാടി നടക്കുന്ന പരീക്ഷാ ഹാളിലും പ്രതിഷേധത്തിന് സാധ്യതയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker