പൊന്നാനി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ നിലനില്‍ക്കും.
നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് അത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്നലെ മാത്രം ജില്ലയില്‍ 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയിലാണ്. 55 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറം ജില്ലയിലാണ്. 431 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.