വാഷിംഗ്‌ടൺ: പലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥിയെ 2026 വരെ സസ്‌പെൻഡ് ചെയ്ത് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി). നാഷണൽ സയൻസ് ഫൗണ്ടേഷൻ സഹപ്രവർത്തകൻ കൂടിയായ പ്രഹ്ലാദ് അയ്യങ്കാറിനെ 2026 ജനുവരി വരെ സസ്പെൻഡ് ചെയ്തതായി ‘MIT Coalition Against Apartheid’ എന്ന ഗ്രൂപ്പാണ് സമൂഹ മാദ്ധ്യമത്തിൽ കൂടെ അറിയിച്ചത്.
ഈ സസ്പെൻഷനോട് കൂടി അയ്യങ്കാറിന് തന്റെ അഞ്ച് വർഷത്തെ എൻഎസ്എഫ് ഫെലോഷിപ്പ് നഷ്ടമായിരിക്കുകയാണ്. കൂടാതെ ഇത് അദ്ദേഹത്തിൻ്റെ അക്കാദമിക ജീവിതത്തെ തന്നെ സാരമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. .
ഓൺ പസിഫിസം എന്ന ലേഖനത്തിൽ പ്രഹ്ലാദ് ഉപയോഗിച്ച ചിത്രങ്ങളും ഭാഷയും എം ഐ ടി ക്യാമ്പസിൽ കൂടുതൽ അക്രമപരമോ വിനാശകരമോ ആയ പ്രതിഷേധങ്ങൾ നടത്താനുള്ള ആഹ്വാനമായി വ്യാഖ്യാനിക്കാവുന്നതാണ്. എംഐടി ഡീൻ ഓഫ് സ്റ്റുഡൻ്റ് ലൈഫ് ഡേവിഡ് വാറൻ റാൻഡൽ മാസികയുടെ എഡിറ്റർമാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി.
2023ൽ പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്തതിന് അദ്ദേഹത്തെ നേരത്തെയും സസ്പെൻഡ് ചെയ്തിരുന്നു.