ആലത്തൂരിന്റെ നിയുക്ത എം.പി രമ്യാഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക രമ്യയെ അഭിനന്ദിച്ചത്.
ദിവസവേതനക്കാരിയായ അമ്മയുടെ മകളാണ് രമ്യയെന്നും പ്രാദേശിക സന്നദ്ധ സംഘടനയില്‍ 600 രൂപാ മാസശമ്പളത്തിന് ജോലി ചെയ്തിരുന്നുവെന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. 47 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രമ്യയുടെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ചും പറയുന്നുണ്ട്.
നേരത്തേ ദല്‍ഹിയിലെത്തിയ രമ്യക്കൊപ്പമുള്ള ചിത്രം പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. 2011ല്‍ ടാലന്റ് സെര്‍ച്ചിലൂടെ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായത്തെ മറികടന്നാണ് സീറ്റു നല്‍കിയതെന്നതും സൂചിപ്പിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News