News
ഗോത്രവര്‍ഗ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്
പനജി: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രചാരണ വേദികളില്‍ പ്രിയങ്ക ഗാന്ധിയും സജീവമാവുകയാണ്.
വെള്ളിയാഴ്ച ഗോവയിലെത്തിയ പ്രിയങ്ക തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു. ഒപ്പം ഗോവയുടെ തനത് നൃത്തകലാരൂപങ്ങള്‍ക്കൊപ്പം സ്ത്രീകളോടൊത്ത് പ്രിയങ്ക ചുവടുവച്ചു.
45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. മോര്‍പിര്‍ല ഗ്രാമത്തില്‍നിന്നുള്ളതാണ് ഈ വിഡിയോ. ഗോവ പിടിച്ചാല്‍ രാജ്യം പിടിക്കാം എന്ന വാദവുമായിട്ടാണ് കോണ്‍ഗ്രസ് ഗോവയില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പി. ചിദംബരത്തിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News