NationalNewsRECENT POSTS
പ്രശസ്ത നടി പ്രിയാ രാമന്‍ ബി.ജെ.പിയിലേക്ക്; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
തിരുപ്പതി: പ്രശസ്ത നടി പ്രിയാ രാമന്‍ ബി.ജെ.പിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രിയ പറഞ്ഞു. ബുധനാഴ്ച തിരുപ്പതി നാഗേരിയിലുള്ള സമലാമ്മ ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി പാര്‍ട്ടിയുടെ ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തി, ജില്ലാ പ്രസിഡന്റ് ബി. ചന്ദ്ര റെഡ്ഡിയും മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം അറിയിച്ചത്. വൈകാതെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയില്‍ ചേരുമെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News