കോട്ടയത്ത് നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ അസഭ്യവര്‍ഷവും സംഘര്‍ഷവും; തിരക്കുള്ള റോഡില്‍ ഗതാഗതം മുടങ്ങിയത് 10 മിനിറ്റോളം
കോട്ടയം: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ യൂണിവേഴ്‌സിറ്റിക്കു സമീപം നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ പരസ്പരം അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് തിരക്കേറിയ റോഡില്‍ പത്തു മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ആവേ മരിയ’ ബസാണ് റോഡിന് കുറുകെ നിര്‍ത്തി കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘എ.വി.എം.’ബസിനെ തടഞ്ഞുനിര്‍ത്തിയത്.
ബസിനെ മറികടക്കുന്നതിനിടയില്‍ ഉരസിയെന്നുപറഞ്ഞ് 10 മിനിറ്റോളം ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നു. സ്ത്രീ യാത്രക്കാരുടെ മുന്നില്‍ അസഭ്യം നിറഞ്ഞ ഭാഷയിലായിരുന്നു ബസ് ജീവനക്കാരന്റെ ഭീഷണി. ഇതേതുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഒടുവില്‍ പണംനല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തില്‍ ‘ആവേ മരിയ’ ബസ് ജീവനക്കാര്‍ക്കെതിരേ വെള്ളിയാഴ്ച നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടോജോ എം.തോമസ് അറിയിച്ചു.