Home-bannerKeralaNewsRECENT POSTS
ബസ് ചാര്‍ജ് വര്‍ധന; വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. മാര്‍ച്ച് 11 മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.
രണ്ട് തവണ മാറ്റിയ ശേഷമാണ് വീണ്ടും ബസുടമകളുടെ സമര പ്രഖ്യാപനം. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ബസുടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രണ്ട് തവണയും സമരം മാറ്റിവെച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News