പാലക്കാട്: പാലക്കാട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസപ്രകടനം. പാലക്കാട് നിന്നു തൃശൂരിലേയ്ക്ക് പോകുകയായിരുന്ന സെന്റ് ജോസ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചുകൊണ്ട് 15 കിലോമീറ്ററോളം വണ്ടി ഓടിച്ചത്.
?p>വലത് കയ്യില്‍ മൊല്‍ൈ ഫോണ്‍ പിടിച്ച് ഇടതു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിച്ചും ഗിയര്‍മാറ്റിയുമാണ് ഡ്രൈവര്‍ വാഹനം നിയന്ത്രിച്ചിരുന്നത്. പാലക്കാട് സ്റ്റാന്റില്‍ നിന്നു ബസ് എടുത്തപ്പോള്‍ മുതല്‍ 15 കിലോമീറ്റര്‍ മാറിയുള്ള ചിതലിയെന്ന സ്ഥലം എത്തും വരെ ഡ്രൈവര്‍ മൊബൈലില്‍ നോക്കിയാണ് വാഹനമോടിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ബസിലെ ഒരു യാത്രക്കാരന്‍ തന്നെയാണ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ആര്‍.ടി.ഒയ്ക്ക് യാത്രക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.
2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പറയുന്നത്. ഇത് അപകടകരമായ ഡ്രൈവിങ്ങാണ്. ഇതിന് 2000 രൂപയും സാമൂഹിക സേവനവുമാണ് ശിക്ഷ. അതേസമയം, കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയും സാമൂഹിക സേവനവും.