തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. മാര്‍ച്ച് 22ന് ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News