റിലീസിന് മുമ്പ് മരക്കാര്‍ എത്ര രൂപ നേടിയെന്ന് അറിഞ്ഞാന്‍ നിങ്ങള്‍ ഞെട്ടും; പറയുന്നത് പൃഥ്വിരാജ്
ഒപ്പത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാള സിനിമ ഇന്നുവരെ കാണാത്ത മായികപ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സി.ജെ. റോയിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തില്‍ ലാലിനൊപ്പം ഇന്ത്യന്‍ സിനിമാലോകത്തെയും ഹോളിവുഡിലെയും മികച്ച താരനിരയാണ് അണിനിരക്കുന്നത്.
ഇപ്പോഴിതാ മരക്കാറിനെ കുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിലീസിന് മുമ്പ് എത്രരൂപയാണ് മരക്കാര്‍ നേടിയതെന്ന് അറിഞ്ഞാല്‍ ഷോക്കായി പോകുമെന്ന് പൃഥ്വി പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകള്‍-
‘കഴിഞ്ഞ ഒരു ഒന്നരവര്‍ഷത്തിനിടയ്ക്ക് മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഉദാഹരണത്തിന് മരക്കാര്‍ പോലെ ഒരു സിനിമ. അചിന്തനീയമാണ്, മലയാളത്തില്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്ബ് വരെ അങ്ങനൊരു സിനിമ ചിന്തിക്കാന്‍ പറ്റില്ല. അതുപോലെ തന്നെയാണ് മാമാങ്കവും. റിലീസിന് മുമ്ബ് എത്ര രൂപയാണ് മരക്കാര്‍ ബിസിനസ് വൈസ് കളക്ട് ചെയ്തതെന്ന് നിങ്ങള്‍ അറിയുമ്‌ബോള്‍, യു വില്‍ ബി ഷോക്ക്ഡ്. എനിക്കറിയാമത്. ഞാന്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് അല്ലാത്തതുകൊണ്ട് അത് പറയുന്നില്ല’.
ഹൈദരബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ സാബു സിറിളിന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് മരക്കാറിനായി കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 2020ലാണ് ചിത്രം റിലീസിനെത്തുക. ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, ഹിന്ദി നടന്‍ ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ തുടങ്ങിയ വമ്ബന്‍ താരനിരയാണ് മരക്കാറില്‍ ഒന്നിക്കുന്നത്.