KeralaNewsRECENT POSTS
വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍; പി.ടി.എ പിരിച്ച് വിട്ടു
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര്‍ കെ.കെ. മോഹനനുമാണ് സസ്പെന്‍ഷന്‍. പിടിഎ പിരിച്ചുവിടാനും തീരുമാനമായി. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റേതാണ് നടപടി.
കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധ്യാപകര്‍ക്കായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് അധ്യാപകര്‍ തെറ്റുകാരാണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും വകുപ്പുതല അന്വേഷണത്തിനു ശേഷം അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News