കോട്ടയം:എൻസിപി നേതാവും മുൻ മഹിളാ കോൺഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസ്. തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിൻ്റെ പ്രഖ്യാപനമാണ് എൻസിപി പ്രവേശനമെന്ന് പ്രിൻസ് ലൂക്കോസ് ആരോപിച്ചു.
‘UDFനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലതികയുടെ ലക്ഷ്യം. യുഡിഎഫിൽ അനൈക്യം ഉണ്ടെന്ന പ്രതീതിയാണ് പരാജയത്തിന് കാരണം. ലതികയുടെ പ്രചാരണം ഏറ്റെടുത്ത് നടത്തിയത് സിപിഐഎം ആണ്. ഇടതു മുന്നണിയാണ് ലതികയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിൻറെ പ്രതിഫലമായാണ് ലതികയെ മുന്നണിയിൽ എടുക്കുന്നത്’- പ്രിൻസ് പറയുന്നു.
പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയതും സിപിഐഎം ആണെന്നും പ്രിൻസ് ആരോപിച്ചു. ജോസ് കെ മാണി മന്ത്രി ആയാൽ കോട്ടയത്ത് സിപിഐഎമ്മിന് പ്രാധാന്യം കുറയുമെന്നും ഇത് മുന്നിൽ കണ്ടാണ് ജോസിനെ തോൽപ്പിച്ചതെന്നും പ്രിൻസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News