ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിക്കുമോ എന്നതാണ് രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ ചർച്ച
നടത്തിയിരുന്നു. അതിനെ തുടർന്നാണ്
തീരുമാനം. മുഖ്യമന്ത്രിമാരുമായി വൈകിട്ട്
3ന് ആരംഭിച്ച വിഡിയോ കോൺഫറൻസ്
രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.
രാജ്യവ്യാപകമായി കോവിഡ് ലോക്സഡൗൺ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ്
മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ
പ്രധാനമന്ത്രി നൽകിയത്. ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു
കൂടുതൽ അധികാരം നൽകിയേക്കും. ഏതൊക്കെ മേഖലകളിൽ ഇളവു വേണമെന്ന് സംസ്ഥാനങ്ങൾ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിട്ടുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News